പിറവന്തൂര്‍ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ആയത് ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിൽ ആകെ 21 വാർഡുകളാണുള്ളത്. പഞ്ചായത്തിന്റെ നയരൂപീകരണവും വികസന പ്രവർത്തനങ്ങളുടെ ആസൂത്രണവും നിർവഹിക്കുന്നത് ഇവരാണ്. പഞ്ചായത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് അതോറിറ്റിയാണ് പ്രസിഡന്റ്. ഭരണസമിതി യോഗങ്ങളുടെ അധ്യക്ഷത വഹിക്കുന്നതും പഞ്ചായത്തിന്റെ പൊതുവായ ഭരണ മേൽനോട്ടം വഹിക്കുന്നതും പ്രസിഡന്റാണ്. പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ് ടി ചുമതലകൾ നിർവഹിക്കുന്നു. സ്റ്റാൻഡിങ് കമ്മിറ്റികൾ - തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷേര്‍ലി ഗോപിനാഥ്
ഷേര്‍ലി ഗോപിനാഥ്

പ്രസിഡൻ്റ്

എ നജീബ്ഖാന്‍
എ നജീബ്ഖാന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മായ എം
മായ എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിബു വര്‍ഗ്ഗീസ്
ഷിബു വര്‍ഗ്ഗീസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദീപ എം.എസ്
ദീപ എം.എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വനജ എസ്
വനജ എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കില്‍ പത്തനാപുരം ബ്ലോക്കില്‍ പിറവന്തൂര്‍, പുന്നല, പത്തനാപുരം (ഭാഗികം), വാളക്കോട് (ഭാഗികം) വില്ലേജുകള്‍ ഉള്‍പ്പെടുന്ന 129.85 ച. കി.മീ. വിസ്തീര്‍ണ്ണമുളളതില്‍ ഭൂരിഭാഗവും വനപ്രദേശമായി കിടക്കുന്നതാണ് പിറവന്തൂര്‍ ഗ്രാമ പഞ്ചായത്ത്. 2011 ലെ ജനസംഖ്യാ പ്രകാരം 21 വാര്‍ഡുകളിലായി 33914 ഓളം ജനസംഖ്യയാണുള്ളത്. ജില്ല: കൊല്ലംബ്ളോക്ക്     :പത്തനാപുരംവിസ്തീര്‍ണ്ണം: 129.85ച.കി.മീ.വാര്‍ഡുകളുടെ എണ്ണം: 21 ജനസംഖ്യ: 33914പുരുഷന്‍മാര്‍: 16856സ്ത്രീകള്‍: 17058പട്ടികജാതി: 6357പട്ടികവര്‍ഗ്ഗം: 431Source : Census data 2011അതിരുകള്‍വടക്ക് - അച്ചന്‍കോവിലാര്‍തെക്ക് - കല്ലടയാര്‍പടിഞ്ഞാറ് - പത്തനാപുരം ഗ്രാമ പഞ്ചായത്ത്കിഴക്ക് - തെന്മല ഗ്രാമ പഞ്ചായത്ത് 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കിഴക്കു സഹ്യാദ്രിസാനുക്കളേയും അച്ചന്‍കോവിലാറിനേയും തെക്കു കല്ലടയാറിനേയും വടക്കുപടിഞ്ഞാറ് ചെറുവനപ്രദേശങ്ങളേയും തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന പ്രകൃതിമനോഹരമായ ഒരു മലമ്പ്രദേശ ഗ്രാമമാണ് പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്. കൊല്ലം ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റി പ്രദേശങ്ങളിലൊന്നായ പുനലൂര്‍ തൊട്ട് വടക്കുവശത്തായി 12985 ഹെക്ടര്‍ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു ഈ പഞ്ചായത്ത്.. ഒരു കാലത്ത് കാട്ടുപത്തനാപുരം എന്നു വിളിക്കപ്പെട്ടിരുന്ന പത്തനാപുരം താലൂക്കിന്റെ കിഴക്കന്‍ മേഖലയിലാണ് പിറവന്തൂര്‍ പഞ്ചായത്തിന്റെ സ്ഥാനം. ഇതിന്റെ ഏറിയ ഭാഗവും മലമ്പ്രദേശങ്ങള്‍ തന്നെയാണ്. നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടാവുന്ന ജനവാസകേന്ദ്രമായി ഈ പഞ്ചായത്തിന്റെ കുറെ ഭാഗങ്ങള്‍ മാത്രമേ ഉള്ളൂ ഈ ഗ്രാമത്തിന്റെ ആകെ വിസ്തീര്‍ണ്ണം 129.85 ച.കി.മീ ആണ്.. പഞ്ചായത്തിന്റെ മൂന്നിലൊന്നിലധികം ഭാഗം വനപ്രദേശമാണെന്നു കാണാം.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

November 17, 2026

കേരളോത്സവം 2026

പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കേരള യുവജനക്ഷേമ ബോര്‍ഡിന്റെയും സഹകരണത്തോടെ കേരളോത്സവം 2026 നവംബര്‍ 10, 11, 12, 13 തീയതികളിലായി പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വച്ച് നടത്തപ്പെട്ടു. 2026 നവംബര്‍ 10 ന് വാലുതുണ്ട് പഞ്ചായത്ത് ഗ്രൌണ്ടില്‍ വച്ച് ഉദ്ഘാടനവും അതിനോടനുബന്ധിച്ച്...

കൂടുതൽ വായിക്കുക