ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കിഴക്കു സഹ്യാദ്രിസാനുക്കളേയും അച്ചന്‍കോവിലാറിനേയും തെക്കു കല്ലടയാറിനേയും വടക്കുപടിഞ്ഞാറ് ചെറുവനപ്രദേശങ്ങളേയും തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന പ്രകൃതിമനോഹരമായ ഒരു മലമ്പ്രദേശ ഗ്രാമമാണ് പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്. കൊല്ലം ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റി പ്രദേശങ്ങളിലൊന്നായ പുനലൂര്‍ തൊട്ട് വടക്കുവശത്തായി 12985 ഹെക്ടര്‍ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു ഈ പഞ്ചായത്ത്.. ഒരു കാലത്ത് കാട്ടുപത്തനാപുരം എന്നു വിളിക്കപ്പെട്ടിരുന്ന പത്തനാപുരം താലൂക്കിന്റെ കിഴക്കന്‍ മേഖലയിലാണ് പിറവന്തൂര്‍ പഞ്ചായത്തിന്റെ സ്ഥാനം. ഇതിന്റെ ഏറിയ ഭാഗവും മലമ്പ്രദേശങ്ങള്‍ തന്നെയാണ്. നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടാവുന്ന ജനവാസകേന്ദ്രമായി ഈ പഞ്ചായത്തിന്റെ കുറെ ഭാഗങ്ങള്‍ മാത്രമേ ഉള്ളൂ ഈ ഗ്രാമത്തിന്റെ ആകെ വിസ്തീര്‍ണ്ണം 129.85 ച.കി.മീ ആണ്.. പഞ്ചായത്തിന്റെ മൂന്നിലൊന്നിലധികം ഭാഗം വനപ്രദേശമാണെന്നു കാണാം.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
November 17, 2026
കേരളോത്സവം 2026
പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കേരള യുവജനക്ഷേമ ബോര്‍ഡിന്റെയും സഹകരണത്തോടെ കേരളോത്സവം 2026 നവംബര്‍ 10, 11, 12, 13 തീയതികളിലായി പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വച്ച് നടത്തപ്പെട്ടു. 2026 നവംബര്‍ 10 ന് വാലുതുണ്ട് പഞ്ചായത്ത് ഗ്രൌണ്ടില് വച്ച് ഉദ്ഘാടനവും അതിനോടനുബന്ധിച്ച്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
നിർമലം പുതുയുഗ ശുചിത്വ കേരളം
October 26, 2026
ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍
September 26, 2026