കേരളോത്സവം 2026
November 17, 2026
പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കേരള യുവജനക്ഷേമ ബോര്‍ഡിന്റെയും സഹകരണത്തോടെ കേരളോത്സവം 2026 നവംബര്‍ 10, 11, 12, 13 തീയതികളിലായി പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വച്ച് നടത്തപ്പെട്ടു. 2026 നവംബര്‍ 10 ന് വാലുതുണ്ട് പഞ്ചായത്ത് ഗ്രൌണ്ടില് വച്ച് ഉദ്ഘാടനവും അതിനോടനുബന്ധിച്ച് ക്രിക്കറ്റ് മത്സരവും രാത്രി കറവൂര്‍ ഗ്രൌണ്ടില് വച്ച് കബഡിയും നടന്നു. നവംബര്‍ 11 ന് വാലുതുണ്ട് പഞ്ചായത്ത് ഗ്രൌണ്ടില് വച്ച് ഫുട്ബോളും, വലിയകാവ് ഹൈസ്കൂള്‍ ഗ്രൌണ്ടില് വച്ച് അത്ലറ്റിക് മത്സരങ്ങളും, രാത്രി പുന്നലയില്‍ വടംവലിയും, തുടര്‍ന്ന് എലിക്കാട്ടൂര്‍ എല്‍.പി.സ്കൂള്‍ ഗ്രൌണ്ടില് വച്ച് വോളിബോളും നടന്നു. നവംബര്‍ 12 ന് പഞ്ചായത്തില്‍ 3 വേദികളിലായി കലാമത്സരങ്ങളും, ചെസ്സ് മത്സരവും, രാത്രി ശാലോംപുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് ബാഡ്മിന്റണ്‍ മത്സരവും നടന്നു. നവംബര്‍ 13 വൈകിട്ട് പഞ്ചായത്ത് ഹാളില്‍ വച്ച് സമാപന സമ്മേളനവും, സമ്മാനദാനവും നടത്തി. ടി ചടങ്ങ് ബഹു. പത്തനാപുരം എം.എല്‍.എ. ശ്രീ. ജ്യോതികുമാര്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ / ബ്ലോക്ക് / ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, ജീവനക്കാരും , മത്സരവിജയികളും മറ്റ് ക്ലബ് അംഗങ്ങളും പങ്കെടുത്തു.
കേരളോത്സവം 2026 ന് കലാ-കായിക-ഗെയിംസ് മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി KDM Cultural Club ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സാരഥി, എലിക്കാട്ടൂര്‍ റണ്ണേഴ്സ്അപ്പുമായി.