വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമം, 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് പൊതു അധികാരിയുടെ കൈവശമുള്ളതും നിയന്ത്രണത്തിലുള്ളതുമായ വിവരങ്ങൾ ആവശ്യപ്പെടാം.
📝
വിവരാവകാശ അപേക്ഷ സമർപ്പിക്കൽ
ഇതിനായി ബന്ധപ്പെട്ട വകുപ്പുകളിൽ സ്ഥാന നിർദ്ദേശം ചെയ്തിട്ടുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസർ / അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.
₹
അപേക്ഷാ ഫീസ്
അപേക്ഷയോടൊപ്പം ഫീസ് ആയി നൽകേണ്ട 10 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ആയോ, ചെല്ലാനായോ, ബാങ്ക് ചെക്കായോ, പേ ഓർഡറായോ നൽകാം.
ഏതു വകുപ്പ് / ഓഫീസിൽ നിന്നാണോ വിവരം ലഭിക്കേണ്ടത് പ്രസ്തുത വകുപ്പ് / ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുമ്പാകെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
⚠️
അപേക്ഷ സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലോ അപേക്ഷയിൽ 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിലോ അന്യായമാണെന്ന് അപേക്ഷകന് തോന്നുന്ന ഫീസ് ചുമത്തപ്പെടുകയാണെങ്കിലോ വിവരാവകാശ കമ്മീഷന് പരാതി നൽകാം.
👤
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
| പേര് | വനജ എസ് |
| പദവി | സെക്രട്ടറി, പിറവന്തൂര്‍ ഗ്രാമ പഞ്ചായത്ത് |
| ഫോൺ നമ്പർ | 📞 9496041745 |
👤
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
| പേര് | ദീപ കെ ആര്‍ |
| പദവി | ജൂനിയർ സൂപ്രണ്ട്, പിറവന്തൂര്‍ ഗ്രാമ പഞ്ചായത്ത് |
| ഫോൺ നമ്പർ | 📞 9400482975 |
⚖️
അപ്പീൽ അധികാരി
| പദവി | അസിസ്റ്റന്റ് ഡയറക്ടർ – I |
| വകുപ്പ് | തദ്ദേശ സ്വയംഭരണ വകുപ്പ് |
| ഓഫീസ് | ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കൊല്ലം |
| ഫോൺ നമ്പർ | 📞 0474-2793431 |