കുര്യോട്ടുമല ഹൈടെക്ഡയറിഫാം
കൊല്ലം ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലുള്ള പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മുക്കടവ് വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കുര്യോട്ടുമല ഹൈടെക്ഡയറിഫാം ഏക്കറുകളോളം വിസ്തൃതിയില്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ഇതില്‍ വിവിധയിനം പശുക്കള്‍, ആടുകള്‍, കോഴികള്‍, കാടക്കോഴികള്‍, താറാവ്, ഒട്ടകപ്പക്ഷി, എമു, കുതിരകള്‍, അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുമത്സ്യങ്ങള്‍, ചെടികള്‍, പച്ചക്കറികള്‍, ശലഭപാര്‍ക്ക് എന്നിവ വിസിറ്റേഴ്സിന് നല്ലൊരു കാഴ്ചാനുഭൂതി നല്കുന്നതാണ്. ഫാമില്‍ നിന്നും തന്നെ ലഭിക്കുന്ന പാലും, പാലുല്‍പന്നങ്ങളും വിവിധയിനം കാര്‍ഷിക വിളകളും, അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തു മത്സ്യങ്ങള്‍, ചെടികള്‍, പച്ചക്കറി തൈകള്‍ എന്നിവ വില്പനയ്ക്കും ലഭ്യമാണ്. കൂടാതെ കുതിരസവാരി, കുട്ടികളുടെ പാര്‍ക്ക്, ഏറുമാടം എന്നിവയും ഉള്‍പ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://kuriyottumala.org/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.