തൂഫാന്‍ തദ്ദേശം
2026 സെപ്തംബര്‍ 28
ബഹു. കേരള ആഭ്യന്തര വകുപ്പിന്‍റെ ലഹരിക്കെതിരെയുള്ള പ്രതിരോധത്തിന്‍റെ ഭാഗമായി നടപ്പിലാക്കി വരുന്ന തൂഫാന്‍ പോരാട്ടത്തിന്‍റെ രണ്ടാം ഘട്ടമായി കേരളാപോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോര്‍ത്ത് ലഹരിക്കെതിരെ പോരാടാനായി തൂഫാന്‍ തദ്ദേശം എന്ന പേരില്‍ ജനകീയ നിര സംഘടിപ്പിക്കുന്നു. ടി പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മലബാര്‍ കോളേജ് ഗ്രൌണ്ട്, വേങ്ങരയില്‍ വച്ച് ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ടി പരിപാടിയില്‍ ബഹു. തദ്ദേശ വകുപ്പ് മന്ത്രിയും, പ്രിന്‍സിപ്പിള്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
ടി പരിപാടിയുടെ ഭാഗമായി പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷേര്‍ലി ഗോപാനാഥ് തൂഫാന്‍ പോരാട്ടത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തുകയും , തൂഫാന്‍ വാളന്റിയേഴ്സിന് ബാഡ്ജ് വിതരണം ചെയ്യുകയും, ലഹരിക്കെതിരെയുള്ള പ്രതിഞ്ജ ചെയ്യിക്കൊടുക്കുകയും ചെയ്തു. പിന്നീട് ബഹു. പത്തനാപുരം പോലീസിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും കൂടാതെ സംസ്ഥാന തല ഉദ്ഘാടനം ലൈവായി വീക്ഷിക്കുന്നതിനുള്ള സൌകര്യങ്ങളും പഞ്ചായത്തില്‍ ഒരുക്കി നല്കുകയുണ്ടായി.